കേന്ദ്ര സർക്കാർ ജോലി വാഗ്ധാനം ചെയ്ത് പീഡനശ്രമം: ആർഎസ്എസുകാരൻ അറസ്‌റ്റിൽ

കേന്ദ്ര സർക്കാർ ജോലി വാഗ്ധാനം ചെയ്ത് പീഡനശ്രമം: ആർഎസ്എസുകാരൻ അറസ്‌റ്റിൽ
Apr 25, 2025 09:56 PM | By VIPIN P V

വട്ടിയൂർക്കാവ് (തിരുവനന്തപുരം): ( www.truevisionnews.com ) നിർധന കുടുംബത്തിലെ യുവതിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി വാഗ്‌ദാനം നൽകി കടന്നു പിടിച്ചയാളെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് മഞ്ചാടിമൂട് കാവല്ലൂർ റോഡിൽ കണ്ണൻകര വീട്ടിൽ മുരുകനാണ് (52) അറസ്‌റ്റിലായത്‌.

ആർഎസ്എസ് പ്രവർത്തകനായ ഇയാൾ കാവല്ലൂർ ശ്രീ ഭദ്രാ ഭഗവതി ക്ഷേത്ര ഭാരവാഹിയാണ്. അമ്പലത്തിൽ ദർശനത്തിനെത്തിയിരുന്ന യുവതിയുമായി സൗഹൃദം സ്ഥാപിച്ച്‌ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ്‌ യുവതിയെ കാറിൽ കയറ്റി വട്ടപ്പാറ കൊണ്ട് പോയി. കാറിൽ വെച്ച് ഇയാൾ യുവതിയെ കയറി പിടിക്കുകയായിരുന്നു. ബഹളം വെച്ച യുവതി തനിക്ക് ജോലി വേണ്ടെന്നും വീട്ടിൽ കൊണ്ടാക്കണമെന്നും പറഞ്ഞപ്പോൾ തിരികെ വീടിന് സമീപം കൊണ്ടാക്കി കടന്നു കളഞ്ഞു.

വട്ടിയൂർക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ വെള്ളിയാഴ്ച വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്‌തു.

#RSS #man #arrested #attempting #rape #woman #promising #centralgovernment #job

Next TV

Related Stories
ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

Apr 27, 2025 10:34 PM

ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

Apr 27, 2025 10:24 PM

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും...

Read More >>
ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

Apr 27, 2025 09:42 PM

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

പിണറായിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി...

Read More >>
Top Stories